ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവാനെ . ഇനിയൊരു പ്രകോപനമുണ്ടായാൽ ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു. സേനാദിനത്തിനു മുന്നോടിയായി ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് നരവാനെ ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയുമായി ചർച്ച നടത്തുമ്പോഴും ഏറ്റുമുട്ടലിനുള്ള സന്നാഹങ്ങൾ അതിർത്തിയിൽ ഒരുങ്ങുന്നുണ്ട്. അതിർത്തിയിൽ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം നടക്കുന്നുണ്ടെന്നും ഏതു വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും നരവാനെ അറിയിച്ചു.
ഡിസംബർ നാലിന് നാഗാലാൻഡിൽ വെടിവെപ്പ് ഉണ്ടായതിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ പുറത്തു വരുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments