Latest NewsKeralaNews

16 കാരിയെ വിവാഹം കഴിപ്പിച്ചു, മാതാപിതാക്കള്‍ അറസ്റ്റില്‍

അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പുതുമണവാളനും മണവാട്ടിയും ഒളിവില്‍

ആലപ്പുഴ : പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ വധുവിന്റേയും വരന്റേയും രക്ഷിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പൂച്ചാക്കലിലാണ് സംഭവം. വിവാഹത്തിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛനേയും വരന്റെ അമ്മയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിക്കാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നല്‍കിയത്.

Read Also : ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് വിദഗ്ദര്‍

ഒരു മാസം മുന്‍പായിരുന്നു തമിഴ്നാട് സ്വദേശിയുടേയും പെണ്‍കുട്ടിയുടേയും വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ തമിഴ്നാട്ടിലേക്ക് പോയി. സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പൂച്ചാക്കല്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പാണാവള്ളിയില്‍ നിന്നു പെണ്‍കുട്ടിയുടെ പിതാവിനെയും തമിഴ്നാട്ടില്‍ നിന്നു വരന്റെ മാതാവിനെയും അറസ്റ്റ് ചെയ്തു.

യുവാവിനേയും പെണ്‍കുട്ടിയേയും അന്വേഷിച്ച് പോലീസ് തമിഴ്നാട്ടില്‍ എത്തിയെങ്കില്‍ ഇവര്‍ അപ്പോഴേക്കും അവിടെ നിന്നും മുങ്ങിയിരുന്നു. പൂച്ചാക്കല്‍ സിഐ എം.അജയമോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇരുവരേയും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button