ThrissurLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ ​നി​ന്ന് സ്കൂ​ളി​ലേ​ക്കെന്ന് പറഞ്ഞിറങ്ങിയ വി​ദ്യാ​ർ​ഥി​നി​യു​മാ​യി കറക്കം : യു​വാ​വ്​ അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: സമൂഹമാധ്യമമായ ഫേ​സ്ബു​ക്കിലൂടെ പരിചയപ്പെട്ട വി​ദ്യാ​ർ​ഥി​നി​യു​മാ​യി കാ​റി​ൽ ക​റ​ങ്ങി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി സി​യാം​ക​ണ്ടം സ്വ​ദേ​ശി അ​മീ​റാ​ണ്​ (23) അ​റ​സ്റ്റി​ലാ​യ​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി രാ​വി​ലെ വീ​ട്ടി​ൽ ​നി​ന്ന് സ്കൂ​ളി​ലേ​ക്ക് പോ​ന്ന ശേ​ഷം ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​നൊ​പ്പം ക​റ​ങ്ങു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് അറസ്റ്റ്.

Read Also : കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി തലസ്ഥാനത്ത് സിപിഎമ്മിന്റെ മെഗാ തിരുവാതിര: എംഎ ബേബിയടക്കം കാഴ്ചക്കാര്‍

പൊലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഉ​ണ്ടെ​ന്ന് വി​വ​രം കി​ട്ടി. തു​ട​ർ​ന്ന് ത​ന്ത്ര​പൂ​ർ​വം വി​ളി​ച്ചു വ​രു​ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യു​വാ​വി​ന്‍റെ കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button