KeralaLatest NewsIndia

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം: പ്രതിപക്ഷനേതാവിന് സുരക്ഷ വർധിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായി.

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തു കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. ധീരജ് കൊല്ലപ്പെട്ടതിന്റെ പേരിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാപക അക്രമം അഴിച്ചുവിട്ടത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിന് പിന്നാലെ രാത്രിയോടെയായിരുന്നു അക്രമം അരങ്ങേറിയത്. നേതാക്കളെ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പൈലറ്റ് വാഹനമുള്‍പ്പടെയുള്ള സുരക്ഷ കൂട്ടും. ഇതിനായി ഡി ജി പി ഉത്തരവിറക്കി. ഇടുക്കി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ഓഫീസിലെ ജനല്‍ ചില്ലുകളും കൊടിമരവും നശിപ്പിച്ചു.

കോഴിക്കോട് മുക്കാളിയില്‍ കോണ്‍ഗ്രസ് ഓഫീസിന്റെ ബോര്‍ഡുകളും കൊടിമരവും തകര്‍ത്തു. കോൺഗ്രസ് നേതാക്കളുടെ പേരിലുളള ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഉൾപ്പെടെ അടിച്ചു തകർത്തു. ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. ചക്കരക്കല്ല് മണ്ഡലം സെക്രട്ടറി സി.സി രമേശിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. വീടിന്റെ വാതിലും ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും നശിച്ചു. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

പയ്യോളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. എടച്ചേരിയിലും ഓഫീസ് ആക്രമിച്ചു. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിനു പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button