കായംകുളം: കറ്റാനത്ത് വധുവരന്‍മാര്‍ ആബുലന്‍സ് ദുരുപയോഗം ചെയ്ത് സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തു. ആബുലന്‍സ് ഡ്രൈവറായ വരന്‍ വിവാഹം കഴിഞ്ഞ് ആംബുലന്‍സില്‍ സൈറണ്‍ മുഴക്കി് ആഘോഷപൂര്‍ണമായിരുന്നു വധുവുമായി വീട്ടിലെത്തിയത്.
വാഹനം അലങ്കരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയായിരുന്നു വിവാഹം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍ പരാതി നല്‍കി. ഇതിനൊപ്പം മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണറും നടപടിയെടുക്കാന്‍ ആര്‍ടിഒക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Read Also: പ്രതിദിന രോഗികൾ അയ്യായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
അത്യാഹിതങ്ങള്‍ക്കുപയോഗിക്കുന്ന ആംബുലന്‍സ് ദുരുപയോഗം ചെയ്തതിന് മോട്ടോര്‍ വാഹനവകുപ്പ് വണ്ടി കസ്റ്റഡിയിലെടുത്തു. വാഹനമോടിച്ച ഡ്രൈവര്‍ക്കും ഉടമയ്ക്കും നോട്ടീസ് നല്‍കുമെന്നും വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി ആരംഭിച്ചതായും ആലപ്പുഴ ആര്‍ടിഒ സജി പ്രസാദ് അറിയിച്ചു.
Post Your Comments