ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്ന് ഭീഷണി സന്ദേശം. സിഖ്‌ഫോര്‍ ജസ്റ്റിസിന്റെ പേരില്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്കാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. ഇന്ത്യയുടെ അഖണ്ഡത കാക്കാന്‍ സുപ്രീം കോടതിക്ക് ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
Read Also : വിവാഹപ്രായം ഉയര്‍ത്തുന്നത് സ്വയം പര്യാപ്തരാകാനും സ്വതന്ത്രമായി ജീവിക്കാനും : പ്രധാനമന്ത്രി മോദി
അതേസമയം, പഞ്ചാബില്‍ മോദിയെ റോഡില്‍ തടഞ്ഞ സംഭവം അന്വേഷിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരുമാണ് സമിതിയിലുണ്ടാകുക. സമാന സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കും. ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല ഉണ്ടാകേണ്ടതെന്നും സ്വതന്ത്രാന്വേഷണമാണ് ഈ കേസില്‍ വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
Post Your Comments