ന്യൂഡൽഹി: ഒമിക്രോൺ വൈറസിന്റെ മൂന്ന് ഉപവകഭേദങ്ങൾ കൂടി കണ്ടെത്തിയെന്ന് ദേശീയ സാങ്കേതിക സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ. വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. വകഭേദങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങൾ എന്നിവയിൽ മാറ്റമില്ലെന്ന് അറോറ വ്യക്തമാക്കി.
രാജ്യത്ത് ഒമിക്രോൺ ഉപവകഭേദങ്ങളായ ബി.എ-1, ബി.എ-2, ബി.എ-3 എന്നിവയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദേശയാത്ര കഴിഞ്ഞെത്തിയവരിലാണ് ബി.എ-1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കേസുകൾ ഉയരാനുള്ള പ്രധാന കാരണം ബി.എ-2 എന്ന വകഭേദമാണ്.
മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ബി.എ-3 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിന് വകഭേദം ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് ഐ.ഐ.ടി അറിയിച്ചു. ഫെബ്രുവരിയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്നും വിദഗ്ധസംഘം വ്യക്തമാക്കി.
Post Your Comments