KeralaLatest NewsIndia

വിസി മലയാളത്തിലെഴുതിയത് നന്നായി, ഇംഗ്ളീഷിൽ ആയിരുന്നെങ്കിൽ അയാം ദി സോറി അളിയാ എന്നായേനേ : ശ്രീജിത്ത് പണിക്കർ

'ഔദ്യോഗിക സംബോധനയിലെ ഔചിത്യക്കുറവ്, ഇംഗ്ലീഷിലെ പ്രാവീണ്യക്കുറവ്, മോശം കൈയ്യക്ഷരം'

തിരുവനന്തപുരം: കേരളം യൂണിവേഴ്സിറ്റി വിസിയുടെ മറുപടിക്കത്ത് സോഷ്യൽ മീഡിയയിൽ ട്രോളിനു വക നൽകിയിരിക്കുകയാണ്. താൻ വളരെയേറെ സമ്മർദ്ദം അനുഭവിച്ചത്‌ കൊണ്ടാണ് തനിക്ക് ഇംഗ്ലീഷ് കത്തിൽ തെറ്റ് സംഭവിച്ചതെന്ന് അദ്ദേഹം സമ്മതിച്ച കത്തും വെളിയിൽ വന്നിരുന്നു. ഈ കത്ത് അദ്ദേഹം മലയാളത്തിൽ ആണ് എഴുതിയിരുന്നത്. ഇതിനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി.

ആ കത്ത് മലയാളത്തിൽ ആയത് നന്നായി, ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ അതിലും തെറ്റ് വരുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് കാണാം:

മലയാളത്തിൽ ടൈപ്പ് ചെയ്ത കത്ത് പ്രസിദ്ധീകരിക്കുക വഴി, തൊട്ടുമുൻപ് തനിക്കു പറ്റിയ മൂന്ന് അബദ്ധങ്ങൾ അദ്ദേഹം ഇത്തവണ തിരുത്തി. ഔദ്യോഗിക സംബോധനയിലെ ഔചിത്യക്കുറവ്, ഇംഗ്ലീഷിലെ പ്രാവീണ്യക്കുറവ്, മോശം കൈയ്യക്ഷരം എന്നിവ. ഈ കത്തും ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ അത് ഏകദേശം ഇങ്ങനെ ആയേനേ!

‘ My dearest Guv bro ,
I am the sorry aliya ,
I am the sorry
ever yours lovingly ,
kubala university we see
ശൂ…’

shortlink

Related Articles

Post Your Comments

Related Articles


Back to top button