Latest NewsNewsFootballSports

സ്പാനിഷ് സൂപ്പര്‍കപ്പ് സെമി ഫൈനല്‍: റയലും ബാഴ്‌സയും നേർക്കുനേർ

റിയാദ്: സ്പാനിഷ് സൂപ്പര്‍കപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ സ്പാനിഷ് ലീഗിലെ കരുത്തന്മാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ റിയാദില്‍ ഏറ്റുമുട്ടും. മത്സരത്തിന് മുമ്പേ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ സൂപ്പർ പ്രതിരോധതാരം ജറാഡ് പിക്വേ.

ബാഴ്‌സയിൽ കാര്യങ്ങള്‍ ആകെ മാറിയിരിക്കുകയാണെന്നും റയലിന് കാര്യങ്ങള്‍ അത്ര അനായാസമാകില്ലെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സീസണിലെ രണ്ടാമത്തെ എല്‍ക്ലാസിക്കോ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. മുമ്പ് ലാലീഗയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ആ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ ബാഴ്‌സയെ തകര്‍ത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബാഴ്‌സ കാര്യങ്ങള്‍ മാറിയിരിക്കുകയാണെന്ന് ജറാഡ് പിക്വേ പറയുന്നു. സെമി ഫൈനല്‍ എല്‍ ക്ലാസിക്കോ ആയതിനാല്‍ തന്നെ മത്സരം ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെയും സമയം മെച്ചപ്പെട്ടു. മികച്ച പ്രകടനം നടത്താനും ഫൈനലിലേക്ക് മുന്നേറാനും കഴിയുമെന്നാണ് പ്രതീക്ഷ.

Read Also:- പ്രമേഹം വരുത്തുന്ന പ്രധാന ഭക്ഷണങ്ങള്‍ ഇവയാണ്..!

അതേസമയം, റയലിനെ കുറച്ചു കാണാനും പിക്വേ ഒരുക്കമല്ല. ഏറെ നാളുകളായി ഒരുമിച്ച് കളിക്കുന്ന, പരസ്പരം നന്നായി അറിയുന്ന കളിക്കാരാണ് അവര്‍ക്കുള്ളത്. മോഡ്രിച്ച്, ക്രൂസ്, കസമീറോ എന്നിവര്‍ മധ്യനിരയില്‍ ധാരണയോടെ കളിക്കുന്നു. മുന്നേറ്റനിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന വിനീഷ്യസും ബെന്‍സിമയും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രതിരോധവും റയലിനെ വളരെ കെട്ടുറപ്പുള്ള ടീമാക്കി മാറ്റുന്നുവെന്നും പിക്വ പറഞ്ഞു.

shortlink

Post Your Comments


Back to top button