Latest NewsKeralaNews

‘വ്യാജ ആരോപണങ്ങൾ കൊണ്ടൊന്നും വായടപ്പിക്കാമെന്ന് സിപിഎം കരുതേണ്ട’: സുധാകരനെ ചേര്‍ത്ത് പിടിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കെഎസ്‍യു പ്രവര്‍ത്തകന്‍ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വലിയ പ്രതിഷേധമാണ് സിപിഎം നടത്തുന്നത്. ഈ സാഹചര്യത്തിൽ കെ സുധാകരന് പിന്തണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊലപാതകത്തെ കെ സുധാകരനുൾപ്പെടെ എല്ലാവരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരന്റെ വായടപ്പിക്കാമെന്ന് സിപിഎം കരുതണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Read Also  :  ‘ഞാൻ ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ്, ആ തമാശയ്ക്ക് ഞാൻ മാപ്പ് ചോദിക്കുന്നു’: സൈനയോട് ക്ഷമ ചോദിച്ച് സിദ്ധാർത്ഥ്

കുറിപ്പിന്റെ പൂർണരൂപം :

ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവ്വം. കൊലപാതകത്തെ കെ സുധാകരനുൾപ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരൻ്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട.

എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണു തങ്ങളെന്ന ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ നടത്താൻ. ഇന്നലെ ഇടുക്കി എൻജിനീയറിംഗ് കോളേജിൽ നടന്ന കൊലപാതകം അപലപനീയമാണ്.

Read Also  :   ഹോട്ടലുകളിലും ബേക്കറികളിലും ആ​രോ​ഗ്യ​വി​ഭാ​ഗത്തിന്റെ മിന്നൽ പരിശോധന : പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പോലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം . എന്നാൽ കൊലപാതകത്തിൻ്റെ മറവിൽ കോൺഗ്രസ് – യു ഡി എഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതിയിൽ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കു. കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. ഇടുക്കിയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൻ്റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്‍റെ തനിനിറം തുറന്നു കാട്ടുന്നതാണ്.

Read Also  :   ജാതിയിൽ കുരുങ്ങിയ പ്രണയത്തിന്റെ രക്തസാക്ഷി: പഠിക്കാൻ മിടുക്കി, കൃഷ്ണേന്ദുവിന്റെ ആത്മഹത്യാ കുറിപ്പ് പോലും ഇംഗ്ളീഷിൽ !

ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വെളിവായിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button