ചണ്ഡീഗഡ് : പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്‌ളൈ ഓവറില്‍ 20 മിനിറ്റിലധികം കുടുങ്ങി കിടന്നതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി പഞ്ചാബിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ചര്‍ച്ച നടന്നത് എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
കേന്ദ്ര സര്‍ക്കാരുമായി ഒരു തരത്തിലും ഒത്തുതീര്‍പ്പുണ്ടാകില്ലെന്നും ഇന്ന് നാം മോദിയുടെ റാലിയ്ക്കെതിരെ പ്രതിഷേധം നടത്തുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ബല്‍ദേവ് സിംഗ് സിറ പ്രഖ്യാപിക്കുന്നതായി വീഡിയോയിലുണ്ട്. ലഖീംപൂര്‍ കേസ് പിന്‍വലിക്കണമെന്നും ആഷിഷ് മിശ്രയെ ജയിലിലടയ്ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇത് നിറവേറ്റാതെ കേന്ദ്രവുമായി ഒത്തുതീര്‍പ്പ് നടത്തില്ലെന്നാണ് ഇവര്‍ വീഡിയോയില്‍ പറയുന്നത്.
കഴിഞ്ഞയാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദര്‍ശിച്ചത്. ഇതിനിടെ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രതിഷേധിക്കുന്നവര്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയില്‍ കിടക്കുകയുമാണ് ഉണ്ടായത്. ഹുസൈനിവാലയില്‍ രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനും ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനും റോഡ് മാര്‍ഗം പോകുന്നതിനിടെ ആയിരുന്നു സംഭവം.
Post Your Comments