വടശ്ശേരിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അട്ടത്തോട് നെടുങ്ങാലില്‍ വീട്ടില്‍ രമേശന് (24), ഉതിമൂട്ടില്‍ കണ്ണന് ദാസ് (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പമ്പ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.
കേസിലെ മറ്റൊരു പ്രതിയായ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണൻ (22) കഴിഞ്ഞ നവംബറില്‍ പിടിയിലായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : ‘പോലീസിൽ തെറ്റായ സമീപനമുള്ളത് ചുരുക്കം ചിലർക്ക്, വഴിതെറ്റിയവരെ തിരിച്ച് കൊണ്ടുവരണം’: മുഖ്യമന്ത്രി
ഗര്‍ഭിണിയായ വിവരം മറച്ചുവെച്ച 10-ാം ക്ലാസുകാരിയെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ഒരു വര്‍ഷം മുമ്പ് നിലക്കലില്‍ ജോലിക്ക് വന്ന ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു.
കൗണ്‍സലിങ്ങിന്റെ വിവിധ ഘട്ടങ്ങളിലാണ് പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ പറഞ്ഞത്. അങ്ങനെയാണ് ചൊവ്വാഴ്ച രാത്രി രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments