KannurLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റി​ൽ കടത്താൻ ശ്രമം : വി​ദേ​ശ മ​ദ്യ​വു​മാ​യി യുവാവ് എക്സൈസ് പിടിയിൽ

കൊ​ള​ക്കാ​ട് വ​ച്ച് കെ. ​ജി​തി​ൻ ബാ​ബു (34) വാ​ണ് പി​ടി​യി​ലാ​യ​ത്

പേ​രാ​വൂ​ർ: സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 16 കു​പ്പി (പ​തി​നൊ​ന്ന് ലി​റ്റ​ർ) ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി വാ​യ​ന്നൂ​ർ സ്വ​ദേ​ശി പേ​രാ​വൂ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. കൊ​ള​ക്കാ​ട് വ​ച്ച് കെ. ​ജി​തി​ൻ ബാ​ബു (34) വാ​ണ് പി​ടി​യി​ലാ​യ​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. സ​ജീ​വ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​ട​ത്തി​യ പരിശോധനയിലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : ശബരിമലയില്‍ ഇന്ന് തിരുവാഭരണ ഘോഷയാത്ര: ഉച്ചയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും, മകരവിളക്ക് വെള്ളിയാഴ്ച

റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​എം. ജ​യിം​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. മ​ജീ​ദ്, പി.​എ​സ്. ശി​വ​ദാ​സ​ൻ, എ​ൽ.​സി. വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇയാളെ കോടതിയിൽ ഇന്ന് ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button