KeralaLatest NewsNews

‘ഞാനെന്നല്ല, ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല’: മാപ്പപേക്ഷയുമായി പി.സി. ജോര്‍ജ്

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് പി.സി. ജോര്‍ജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്.

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ വാദം നിലനിൽക്കെ രൂക്ഷ പരാമർശം നടത്തിയതിൽ മാപ്പപേക്ഷയുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. നടിയെക്കുറിച്ച് കടുത്ത വാക്കുപറഞ്ഞിട്ടുണ്ടെന്നും അതില്‍ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് താന്‍ കടക്കുന്നില്ലെന്നും അത് കോടതി നിശ്ചയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.

‘കഴിഞ്ഞ ദിവസം ഒരു ചാനലുകാരന്‍ ഞാന്‍ വലിയൊരു ഫംഗ്ഷനില്‍ പങ്കെടുക്കുമ്പോള്‍ എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ഞാനാ പെണ്‍കുട്ടിയെപ്പറ്റി സ്വല്‍പം കടുത്ത വര്‍ത്തമാനം പറഞ്ഞു. എനിക്ക് വലിയ ദുഃഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. ഒരു മടിയുമില്ല. ഞാനെന്നല്ല, ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്നു കൂടി പറയുന്നു’- പി.സി. ജോര്‍ജ് പറഞ്ഞു.

Read Also: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് വരെ കൂടുതൽ: ലോകാരോഗ്യസംഘടന

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് പി.സി. ജോര്‍ജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി.സി. ജോര്‍ജ് വിഡീയോയില്‍ പ്രതികരിക്കുന്നത്. വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനവുമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button