KeralaLatest NewsNews

നരേന്ദ്രമോദിക്കുണ്ടോ ഇമ്മാതിരി പി.ആർ വർക്ക്: അടുത്തത്, ജയലളിത മോഡലെന്ന് ഹരീഷ് വാസുദേവൻ

സർക്കാരിന് പറയാനുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ 50 ലക്ഷം കോപ്പി പ്രോപ്പഗാണ്ടാ കൈപ്പുസ്തകം ഇറക്കുന്നുണ്ട്.

കൊച്ചി: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതി വിവാദങ്ങൾക്ക് വഴിയൊരുക്കുമ്പോൾ വിമർശനങ്ങളുമായി നിരവധി പേർ രംഗത്ത്. ഇപ്പോൾ ഫേ സ്‌ബുക്ക് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുവാണ് അഡ്വക്കേറ്റും രാഷ്ട്രീയ നിരീക്ഷകനുമായ ഹരീഷ് വാസുദേവൻ. കെ റെയിലിൽ ജനങ്ങളുടെ ചോദ്യങ്ങൾ, ആശങ്കകൾ, പരാതികൾ എന്നിവ എന്തൊക്കെയാണെന്ന് അറിയാനുള്ള ശ്രമം പോലും സർക്കാറിനില്ലെന്നും അത്തരം ഔദ്യോഗിക സംവിധാനങ്ങൾ നിലവിലില്ലെന്ന് ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കെ റെയിലിൽ ജനങ്ങളുടെ ചോദ്യങ്ങൾ, ആശങ്കകൾ, പരാതികൾ എന്നിവ എന്തൊക്കെയാണെന്ന് അറിയാനുള്ള ശ്രമം പോലും സർക്കാറിനില്ല. അത്തരം ഔദ്യോഗിക സംവിധാനങ്ങൾ നിലവിലില്ല. സുതാര്യമായ ചർച്ചയുമില്ല. ടി പി ആർ പുറത്തു വിടുകയുമില്ല. എന്നാൽ സർക്കാരിന് പറയാനുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ 50 ലക്ഷം കോപ്പി പ്രോപ്പഗാണ്ടാ കൈപ്പുസ്തകം ഇറക്കുന്നുണ്ട്. കേരളത്തിലെ എല്ലാ വീട്ടിലും കൈപ്പുസ്തകം എത്തിക്കും.

Read Also: ചില വൻതാരങ്ങൾ ചിലപ്പോൾ ജയിലിലാകും: സർക്കാരും ഈ അനീതിയ്ക്ക് കുടപിടിച്ചു മൗനം പാലിക്കുകയാണെന്ന് ഹരീഷ് വാസുദേവൻ

നരേന്ദ്രമോദിക്കുണ്ടോ ഇമ്മാതിരി പി ആർ വർക്ക്. അടുത്തത്, ജയലളിത മോഡലിൽ എല്ലാ വീട്ടിലും ടിവി, എന്നിട്ടു കെ.റെയിലിനെപ്പറ്റി പി ആർ ടി നിർമ്മിച്ച ഹ്രസ്വചിത്ര പ്രദർശനം. പഴശ്ശിയുടെ കളികൾ കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button