COVID 19KeralaLatest NewsNewsIndia

‘എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം…’: മെഗാ തിരുവാതിരയുടെ പാട്ട് വൈറലാകുന്നു, വീഡിയോ

'ജീവിതം വഴിമുട്ടി നിന്ന് ചോദ്യചിഹ്നമായപ്പോൾ ഭക്ഷ്യക്കിറ്റും ധാന്യക്കിറ്റും നാടുമുഴുവൻ മുടങ്ങാതെ നൽകി രക്ഷയേകിയില്ലേ മാർക്സിസ്റ്റ് പാർട്ടി': മെഗാ തിരുവാതിരക്കളിയിലെ പാട്ട് ഇങ്ങനെ

തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് സി പി എം നടത്തിയ മെഗാ തിരുവാതിരക്കളിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും വാഴ്ത്തുന്ന വരികളാണ് തിരുവാതിരക്കളിയിലെ പാട്ടിലുള്ളത്.

Also Read:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വര്‍ഗവാതില്‍ ഏകാദശി ആഘോഷം നാളെ

‘കേരളം ഭരിച്ചീടും പിണറായി വിജയനിൽ നിന്നും സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ. എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്‌. കേരളത്തെ ഒന്നൊന്നായി വമ്പൻ പ്രളയം വിഴുങ്ങിയപ്പോൾ രക്ഷയേകി പൊട്ടിയില്ല മാർക്സിസ്റ്റ് പാർട്ടി. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ, ജീവിതം വഴിമുട്ടി നിന്ന് ചോദ്യചിഹ്നമായപ്പോൾ ഭക്ഷ്യക്കിറ്റും ധാന്യക്കിറ്റും നാടുമുഴുവൻ മുടങ്ങാതെ രക്ഷയേകിയില്ലേ മാർക്സിസ്റ്റ് പാർട്ടി’, ഇങ്ങനെ പോകുന്നു സി പി എമ്മിന്റെ ‘മെഗാ തിരുവാതിരക്കളി’യിലെ തിരുവാതിര പാട്ട്.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. പാറശ്ശാല ഏര്യാ കമ്മിറ്റിയിലെ 501 സ്ത്രീകൾ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കാഴ്ചക്കാരായി എത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button