Latest NewsNewsInternational

കൊറോണ വൈറസ് വ്യാപിച്ചതോടെ ചൈനയിലെ ജനങ്ങളുടെ അവസ്ഥ ഭീകരം : പലരെയും ചെറിയ മുറികള്‍ക്കുള്ളിലാക്കി പൂട്ടുന്നു

ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ചവരെ ബലപ്രയോഗത്തിലൂടെ മെറ്റല്‍ ബോക്സിനുള്ളില്‍ അടയ്ക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ക്വാറന്റൈന്‍ ക്യാമ്പുകളില്‍ ഇത്തരത്തിലുള്ള പെട്ടികള്‍ക്കുള്ളില്‍ ആളുകളെ കയറ്റുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊറോണ കേസുകള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ചൈനയുടെ ഈ നടപടി. ഇടുങ്ങിയ ഒരു മുറിയാണ് ഇത്തരം മെറ്റല്‍ ബോക്സുകള്‍. ഇതിനുള്ളില്‍ തന്നെ ഒരു ശുചിമുറിയും ഉണ്ടായിരിക്കും.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയും, അതിര്‍ത്തികള്‍ അടച്ചും, കൂട്ട പരിശോധനകള്‍ നടത്തിയുമെല്ലാമാണ് രാജ്യം ഇപ്പോള്‍ കൊറോണയെ പ്രതിരോധിക്കുന്നത്. ബീജിങില്‍ നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്സിന് മുന്നോടിയായി കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്നത് ചൈനയ്ക്ക് ആശങ്കയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണ പടരുന്നത് തടയാനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയില്‍ 2 കോടിയോളം ആളുകള്‍ ഭക്ഷണം വാങ്ങാന്‍ പോലും പുറത്തിറങ്ങാനാകാതെ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button