അബൂദബി: ലുലു ഗ്രൂപ്പ് ഓഫിസിൽ രണ്ട് കോടി രൂപയുടെ ക്രമക്കേട് നടത്തി മലയാളി ജീവനക്കാരൻ നാട്ടിലേക്ക് മുങ്ങിയതായി പരാതി. തുർക്കി ഇസ്താംബൂളിലെ ലുലു ഗ്രൂപ്പ് ഓഫിസിൽനിന്ന് ക്രമക്കേട് നടത്തിയ തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷിനെതിരെയാണ് ലുലു ഗ്രൂപ്പ് അധികൃതർ പരാതി നൽകിയത്. പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിക്കെത്തിയത്.
അനീഷ് സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. ഇക്കാലയളവിൽ കമ്പനിയറിയാതെ രണ്ട് കോടി രൂപ ഇടപാടുകളാണ് ഇയാൾ നടത്തിയത്. അവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിച്ചത്.
തുടർന്ന് അവധി കഴിഞ്ഞ് തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബൂദബിയിലെ ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അബൂദബിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇയാൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്കാണ് ലുലു ഗ്രൂപ്പ് അധികൃതർ പരാതി നൽകിയത്.
Post Your Comments