കോഴിക്കോട് : പോലീസിലെ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാൽ, ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനേയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോലീസിന് പോരായ്മകളും പ്രശ്നങ്ങളും ഉണ്ട്. അവരെ കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ എന്ന സിപിഎം പ്രതിനിധികളുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. യുവജന രംഗത്തും എസ്എഫ്ഐയിലുള്ളവരും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കണം. വഴിതെറ്റിയവരെ തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കണം. അകാരണമായി ആരെയും ജയിലടയ്ക്കണമെന്നില്ലെന്നും പന്തീരങ്കാവ് യുഎപിഎ കേസ് ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
Read Also : ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ട്?
അതേസമയം, ന്യായമായ കാര്യങ്ങൾക്ക് പോലും പോലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും ഒട്ടുമിക്ക പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സമ്മേളന പ്രതിനിധികൾ വിമർശിച്ചു.
Post Your Comments