Latest NewsIndiaNews

ലൂഡോ ഗെയിമിലൂടെ പരിചയം: അതിർത്തി കടന്ന് പാക് കാമുകനെ കാണാൻ പോയ ഇരുപത്തിയഞ്ചുകാരി അതിർത്തിയിൽ പിടിയിൽ

രാജസ്ഥാൻ: അതിർത്തി കടന്ന് പാകിസ്ഥാനിയായ കാമുകനെ കാണാൻ പോയ യുവതി പിടിയിൽ. രാജസ്ഥാനിൽ നിന്നുള്ള വിവാഹിതയായ ഇരുപത്തിയഞ്ചുകാരിയാണ് സേനയുടെ പിടിയിലായത്. രാജസ്ഥാനിൽ നിന്ന് അമൃത്സറിലെത്തിയ യുവതി യാത്രാരേഖകൾ ഒന്നുമില്ലാതെ വാഗ അതിർത്തി വഴി പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടരവയസുകാരന്റെ അമ്മയായ യുവതി ഓൺലൈന്‍ ഗെയിമായ ലൂഡോയിലൂടെയാണ് പാക് സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്.

ദിവസങ്ങളുടെ മാത്രം പരിചയമാണ് ഇരുവരും തമ്മിലുള്ളത്. ലുഡോ ഗെയിമിലൂടെ പരിചയപ്പെട്ടതിന് ശേഷം വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും യുവാവ് യുവതിയുമായി കൂടുതലടുത്തു. തുടർന്ന് പാക്കിസ്ഥാനിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടതായി യുവതി വ്യക്തമാക്കി.യുവാവിന്റെ നിർദ്ദേശ പ്രകാരമാണ് വാഗ അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാൻ എത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാശ്രമം: പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

യുവതിയുടെ കൈവശം പാക് പൗരനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ഉണ്ടായിരുന്നില്ല. യുവതിയിൽ നിന്നും വിവരം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ കയ്യിൽ കുറച്ച് ആഭരണങ്ങളും പണവും ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഉത്തർപ്രദേശ് സ്വദേശിനിയായ യുവതി രാജസ്ഥാനിലുള്ള ബന്ധുക്കളുടെ വിവരങ്ങളാണ് പോലീസിന് നൽകിയത്. ബന്ധുക്കളിൽ നിന്നും സംശയാസ്പദമായി ഒന്നും തന്നെകണ്ടെത്തിയിട്ടില്ലെന്നും യുവതിയെ മാനസികമായി താളംതെറ്റിയ നിലയിലാണ് കണ്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button