Latest NewsKeralaIndia

9 പേരിൽ പെങ്ങൾക്ക് ഏറ്റവും ദേഷ്യം പാലായിലുള്ള ഒരുത്തനോടാണ്.. അവനാണ് ഏറ്റവും വൈകൃതം കാട്ടിയത്: ഇരയുടെ സഹോദരൻ പറയുന്നു

ആദ്യം അറിഞ്ഞപ്പോൾ തല്ലാൻ ശ്രമിച്ചതാണ്. എന്നാൽ മാപ്പ് പറഞ്ഞ് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകി.

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ ഭാര്യമാരെ പങ്കുവെച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതി നൽകിയ യുവതിയുടെ സഹോദരൻ. എട്ട് പേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. പല ലൈംഗിക വൈകൃതങ്ങൾക്കും ഇരയാക്കി. മക്കളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് വലിച്ചിഴച്ചത്. ആദ്യം അറിഞ്ഞപ്പോൾ തല്ലാൻ ശ്രമിച്ചതാണ്. എന്നാൽ മാപ്പ് പറഞ്ഞ് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകി.

പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരൽ. ആലപ്പുഴയിൽ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മർദ്ദം താങ്ങാനാകാതെ വെളിപ്പെടുത്തിയത്. പ്രതിയ്‌ക്ക് 20ലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളിൽ നിന്നും സംഘാംഗങ്ങളിൽ നിന്നും ജീവന് ഭീഷണി ഉണ്ടെന്നും സഹോദരൻ പറഞ്ഞു.

അമ്മ വിചാരിച്ചാൽ പണമുണ്ടാക്കാമെന്ന് കുട്ടികളേയും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് സഹോദരൻ പറഞ്ഞു.‘ഇവന്റെ പേര് പുറം ലോകം അറിയണം. വീട്ടിലൊക്കെ ഭയങ്കര ഡീസന്റാണ്. ഇവന്റെ മുഖംമൂടി വലിച്ചെറിയണം. എട്ട് പേരാണ് എന്റെ പെങ്ങളെ ഇതിന് ഇരയാക്കിയത്. അതിൽ പാലായിലുള്ള ഒരുത്തനെ കിട്ടിയിട്ടില്ല. അവനോടാണ് പെങ്ങൾക്ക് ഏറ്റവും ദേഷ്യം. അവന്റെ വൈഫും അവനുമാണ്.. ഭയങ്കര വൃത്തികെട്ട കാര്യങ്ങളാണ് ചെയ്തത്. ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങളാണെന്നും സഹോദരൻ പറഞ്ഞു.

നിരവധി സ്ത്രീകള്‍ പുറത്ത് പറയാന്‍ കഴിയാത്ത കെണിയിലെന്നുമാണ് വെളിപ്പെടുത്തല്‍. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു. കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. ആലപ്പുഴ ബീച്ചിലേക്ക് പോകാൻ ഇരുന്നപ്പോഴാണ് സഹോദരി കാര്യം പറഞ്ഞത്. വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം ഉള്ളത്. ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോൾ സ്റ്റേഷനിൽ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞു കേസ് പിൻവലിപ്പിച്ചു.

വേറെ എങ്ങും പോകാൻ കഴിയാത്ത കുറെ വീട്ടമ്മമാർ ഇതിൽ പെട്ട് കിടപ്പുണ്ടെന്നും എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു.പത്തനാട് സ്വദേശിയായ യുവതി(27) ഭർത്താവ് (32) അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ ഒൻപത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആറ് പേർ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ള മൂന്ന് പേരിൽ ഒരാൾ സൗദിയിലേക്ക് കടന്നതായാണ് വിവരം. ഇയാളെ ഉടൻ നാട്ടിലെത്തിച്ചേക്കും. മറ്റ് രണ്ട് പേരെ കുറിച്ച് അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ അയ്യായിരത്തിനു മുകളിൽ അംഗങ്ങളുള്ള 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങൾ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലീസ് പറയുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

മറ്റൊരു തരത്തിലുള്ള പെണ്‍ വാണിഭമാണെന്ന് പൊലീസ് പറയുന്നു. സംഘങ്ങളിൽ എത്തുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു. അതിനിടെ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറഞ്ഞ് വന്നു. പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് രണ്ടു വർഷം സഹിച്ചു. സഹികെട്ടാണ് പരാതി നൽകിയതെന്നും 26 കാരി പൊലീസിനോട് പറഞ്ഞു. പിൻമാറാൻ ശ്രമിച്ചപ്പോൾ ആത്മഹത്യ ചെയുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button