തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് ആവശ്യം വേണ്ട സമയത്ത് പിന്തുണ ലഭിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയെ സംശയിക്കുന്നതായും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ നല്കുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്ക പ്പെടേണ്ടതെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
‘സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയല്ലാതെ സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ? പുരുഷ സഹപ്രവര്‍ത്തകര്‍, സ്ത്രീകള്‍ക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവര്‍ത്തനാന്തരീക്ഷം ഉണ്ടെന്നും, അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്താന്‍ തയാറാകുന്നുണ്ടോ? ഇതാണ് തങ്ങള്‍ക്ക് വേണ്ട പിന്തുണ’. ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Post Your Comments