Latest NewsKerala

പെരുമ്പാവൂരിലെ വീട്ടിൽ നടന്ന ഉഗ്ര സ്‌ഫോടനത്തിൽ നാല് വീടുകളുടെ മതിലുകൾ തകർന്നു

അപകടത്തിൽ വീടിന്റെ ജനലുകളും ഭിത്തിയും മതിലും പൂർണമായും തകർന്നു.

കൊച്ചി : പെരുമ്പാവൂരിലെ വീട്ടിൽ നടന്ന ഉഗ്ര സ്‌ഫോടനത്തിൽ വീടുകൾക്ക് കേടുപാട്. വെങ്ങോലയിലാണ് സംഭവം. പ്രദേശത്തെ അടച്ചിട്ട വീട്ടുവളപ്പിലാണ് സ്‌ഫോടനം നടന്നത്. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.പരിസരത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ വീടിന്റെ ജനലുകളും ഭിത്തിയും മതിലും പൂർണമായും തകർന്നു. നാല് വീടുകളുടെ മതിലുകൾ തകർന്നിട്ടുണ്ട്.

ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സമീപത്തുളള പാറമട ഉടമയുടെ പഴയ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇയാൾ പഴന്തോട്ടം സ്വദേശിയാണ്. നേരത്തേ സ്‌ഫോടകവസ്തുക്കൾ ശേഖരിച്ച് വയ്ക്കുന്ന പൂനൂർ സ്‌ക്കൂളിന് സമീപത്തുളള വീട്ടിൽ പാറമടയിലെ മാനേജരായ കുമാർ കുടുംബത്തോടൊപ്പം താമസിക്കുന്നതാണ്.

രാത്രി ഏഴരയോടെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പണ്ട് ഉപയോഗശൂന്യമായി കിടന്ന സ്്‌ഫോടകവസ്തുക്കൾ പൊട്ടുകയായിരുന്നു. സ്‌ഫോടനത്തിൽ വീടിന്റെ ജനലുകളും ഭിത്തിയും മതിലും പൂർണമായി തകർന്നു. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. ഫയർഫോഴ്‌സ് പോലീസ് ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button