മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്ത് സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ ജില്ലാതല ഉദ്ഘാടനം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
Also Read : കോടികളുടെ നിക്ഷേപം കേരളത്തില്‍ നിന്ന് തെലങ്കാനയിലേയ്ക്ക് മാറ്റിയതോടെ കിറ്റെക്‌സിന്റെ ഭാഗ്യം തെളിഞ്ഞു
പൊതുമാര്‍ക്കറ്റുകളേക്കാള്‍ വലിയ വില വ്യത്യാസത്തിലാണ് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. 15 ഉല്‍പ്പന്നങ്ങള്‍ 2016 ലെ വിലയ്ക്കാണ് ഇപ്പോഴും നല്‍കി വരുന്നത്. സ്വകാര്യ മേഖലയോട് മത്സരിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടു പോകണമെങ്കില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത് ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് കടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും സപ്ലൈകോ ഔട്ട്‌ലറ്റിലൂടെ അവ വിതരണം ചെയ്യാനുമുള്ള പദ്ധതി അടിയന്തരമായി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ഏലം കര്‍ഷകരില്‍ നിന്ന് ഏലയ്ക്ക സംഭരിച്ചതിലൂടെ കിലോയ്ക്ക് 200 മുതല്‍ 300 രൂപയുടെ വരെ വിലവര്‍ധന നേടാനായി. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍ തടസമുള്ളതിനാല്‍ ഇ-ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments