Latest NewsCarsInternationalAutomobile

വില്പനയിൽ സർവ്വകാല റെക്കോർഡിട്ട് റോൾസ് റോയ്സ് : ഏറ്റവുമധികം വിറ്റഴിഞ്ഞത് കോവിഡ് കാലത്ത്

ബെർലിൻ: വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് ആഡംബര കാറായ റോൾസ് റോയ്സ്. കോവിഡ് മഹാമാരിയ്ക്കിടയിലാണ് ആഡംബരത്തിന്റെ അവസാന വാക്കായ ഈ കാർ ഏറ്റവുമധികം വിറ്റഴിഞ്ഞിരിക്കുന്നത്. ജർമൻ കമ്പനിയായ റോൾസ് റോയ്സ്, 1998 മുതൽ ബിഎംഡബ്ല്യുവിന്റെ അധീനതയിലാണ്.

വാർഷിക വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് തങ്ങൾ എന്നാണ് കമ്പനി അധികൃതർ പറയുന്നത്. 117 വർഷം പഴയ റോൾസ് റോയ്സിന്റെ സേവന ചരിത്രത്തിൽ, ഏറ്റവുമധികം കാർ വിറ്റഴിഞ്ഞത് 2020-21 കാലഘട്ടത്തിലാണ്. മഹാമാരി, ചിപ്പുകളുടെ ദൗർലഭ്യം എന്നിവയൊന്നും കമ്പനിയുടെ വിൽപ്പന ബാധിച്ചിട്ടില്ല. കണക്കുകൾ സൂചിപ്പിക്കുന്നത് 50 ശതമാനം വർധനവാണ് കാർ വിൽപനയിൽ നടന്നിരിക്കുന്നത് എന്നാണ്.

കണക്കുകൾ പ്രകാരം 5,586 കാറുകളാണ് ഈ വർഷം വിറ്റു പോയിരിക്കുന്നത്. കള്ളിനൻ എസ്‌യുവി, ഗോസ്റ്റ് കൂപ്പെ ( എക്സ്റ്റൻഡഡ്) എന്നീ രണ്ട് മോഡലുകളാണ് ഏറ്റവുമധികം ആൾക്കാർ വാങ്ങിയിരിക്കുന്നത്. 2014-ൽ ഇറങ്ങിയ ഗോസ്റ്റ് എക്സ്റ്റൻഡഡ്, സൂപ്പർഹിറ്റായ ഗോസ്റ്റ് മോഡലിന്റെ നവീകരിച്ച പതിപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button