ന്യൂഡൽഹി :റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി തസ്തികളിൽ ഒഴിവ്. വിജ്ഞാപനമനുസരിച്ച് പല വകുപ്പുകളിലും സ്പെഷ്യൽ ഓഫീസർ തസ്തികയിലേക്കാണ് ഒഴിവുകൾ. ലോ ഓഫീസർ ഗ്രേഡ് ബി, മാനേജർ (ടെക്‌നിക്കൽ-സിവിൽ), മാനേജർ (ടെക്‌നിക്കൽ-ഇലക്‌ട്രിക്കൽ), ലൈബ്രറി പ്രൊഫഷണൽ (അസിസ്റ്റന്റ് ലൈബ്രേറിയൻ) ഗ്രേഡ് എ, ആർക്കിടെക്‌റ്റ് ഗ്രേഡ് എ, കരാർ അടിസ്ഥാനത്തിൽ മുഴുവൻ സമയ ക്യൂറേറ്റർ. എന്നീ തസ്തികകളിലേക്ക് എസ്‌ഒ കേഡറിലെ 14 ഒഴിവുകളിലേക്കാണ് ആർബിഐ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ നടത്തുക.
Read Also : ചുരുളിയില്‍ തെറിവിളിയുണ്ടോ: ചുരുളി കാണാന്‍ പ്രത്യേക പൊലീസ് സംഘം
ഓൺലൈൻ ആപ്ലിക്കേഷൻ നടപടികൾ ആരംഭിക്കുന്നത് 2022 ജനുവരി 15 മുതലാണ്. ഫെബ്രുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായ വിജ്ഞാപനം ആർ ബിഐ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷയിലെ മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ്.
Post Your Comments