പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനെ തിരഞ്ഞുള്ള പോലീസിന്റെ അന്വേഷണം കര്‍ണാടകത്തിലേക്ക് നീങ്ങുന്നു. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇതിന്റെ ഭാഗമായി ഇപ്പോൾ കര്‍ണാടകയിലെത്തി.
Also Read:വിദേശമദ്യവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ
പ്രതിയായ സനൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്വന്തം ജോലി രാജിവെച്ചാണ് മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയത്. ഇന്നലെ രാവിലെ ബാംഗ്ലൂരില്‍ എത്തിയ സനല്‍ മൈസൂര്‍ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളെ മൃഗീയമായിട്ടാണ് വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് നിരവധി വെട്ടുകള്‍ ഏറ്റിരുന്നു. മകന് സനല്‍ ഏതാനും നാളുകളായി മാനസികസമ്മര്‍ദ്ദം അനുഭവിച്ചിരുന്നുതായും ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. മരണപ്പെട്ട വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
Post Your Comments