COVID 19corona positive storiesLatest NewsKeralaNews

സംസ്ഥാനത്ത് 17 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു: വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 13 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 4 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്.

Read Also: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍

എറണാകുളം യു.എ.ഇ 3, ഖത്തർ 2, പോളണ്ട് 2, യു.കെ 1, പാലക്കാട് യു.കെ 1, ഖത്തർ 1, തിരുവനന്തപുരം യു.എ.ഇ 1, പത്തനംതിട്ട യു.എ.ഇ 1, ആലപ്പുഴ യു.എസ്.എ 1, തൃശൂർ യു.എ.ഇ 1, മലപ്പുറം യു.എ.ഇ 1, കോഴിക്കോട് യു.എ.ഇ 1, വയനാട് യു.എ.ഇ 1 എന്നിങ്ങനെ വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 345 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 78 പേരും എത്തിയിട്ടുണ്ട്. 34 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേരാണുള്ളത്.

Read Also: അമ്പതു വര്ഷങ്ങളായി കത്തുന്ന ‘നരകവാതില്‍’ എന്നന്നേക്കുമായി അണയ്ക്കാന്‍ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button