
തിരുവനന്തപുരം: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവം തന്റെ തലയില്‍ വയ്ക്കാന്‍ നോക്കണ്ടായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഈ തീപ്പന്തം കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി. കേരളത്തിലെ കലാലയങ്ങളും ഹോസ്റ്റലുകളും ഗുണ്ടാ ഓഫീസുകളാക്കി മാറ്റിയത് എസ് എഫ് ഐയാണെന്ന് അദ്ദേഹം ആരോപിച്ചു.
കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഎമ്മാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ കലാലയങ്ങളില്‍ നടത്തിയ ആക്രമങ്ങള്‍ക്ക് കോടിയേരിയെയും പിണറായിയെയും കുറ്റപ്പെടുത്താന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. കൊലപാതകത്തെ കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
Post Your Comments