ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൻധൻ യോജന ബാങ്ക് അക്കൗണ്ട് പദ്ധതി വൻവിജയമെന്ന് കണക്കുകൾ. ഇതുവരെയുള്ള നിക്ഷേപത്തുക ഒന്നര ട്രില്യൺ കടന്നതായി നിക്ഷേപകരുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഏഴര വർഷം മുമ്പ് ഭരണം ഏറ്റെടുത്തപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജൻധൻ യോജന എന്ന പദ്ധതി ഉദ്ഘാടനം ചെയ്തത്. സാധാരണക്കാരുടെയും വീട്ടമ്മമാരുടേയും സമ്പാദ്യശീലം വർധിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതി, ഗ്രാമീണതലങ്ങളിൽ പോലും വൻവിജയമായിരുന്നു. 44.23 ദശലക്ഷം പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് 1,50,939.36 കോടി രൂപയാണ്.
2021 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ വിലയിരുത്തുമ്പോഴാണ് ഈ വിവരം വ്യക്തമാകുന്നത്. 2014 ഓഗസ്റ്റ് 15ന്, സ്വാതന്ത്രദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്. 2019-ൽ തന്നെ, നിക്ഷേപത്തുക ഒരു ട്രില്യൻ കടന്നിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിച്ചിരുന്നു.
Post Your Comments