
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നവന്‍ മുസ്ലിം മതാചാരങ്ങളുടെ പരിസരത്ത് നിന്ന് മാറണമെന്ന് കെ എം ഷാജി. മതനേതാക്കള്‍ കമ്മ്യൂണിസം വിശദീകരിക്കേണ്ടെന്നും, കമ്മ്യൂണിസം എന്താണെന്ന് കോടിയേരി പറഞ്ഞു തരുമെന്നും കെ എം ഷാജി പറഞ്ഞു.
‘വേറെ ചില ആള്‍ക്കാര്‍ ഇപ്പൊ ഇറങ്ങിയിട്ടുണ്ട്. സി.പി.എമ്മിനെ വെള്ളപൂശലാണ് പണി. മതനേതാക്കള്‍ കമ്മ്യൂണിസം വിശദീകരിക്കണ്ട. കമ്മ്യൂണിസ്റ്റുകാര് മതവും വിശദീകരിക്കേണ്ട. കോടിയേരി തന്നെ ഇക്കാര്യം കൃത്യവും വ്യക്തവുമായി പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നവന്‍ മതാചാരങ്ങളുടെ പരിസരത്ത് നിന്ന് മാറണം. അപ്പൊ നമ്മുടെ ചില ആളുകള്‍ പറയുകയാണ് അങ്ങനെയല്ല ഇങ്ങനെ’, കെ എം ഷാജി പറഞ്ഞു.
Post Your Comments