KeralaNattuvarthaLatest NewsIndiaNews

തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര ഞാൻ തുടരും: അതിജീവിത

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി നടി അതിജീവിതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്രയെന്ന് അതിജീവിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. പല പ്രമുഖരടക്കം ഈ പോസ്റ്റ് പങ്കുവച്ചു താരത്തിനെ അനുകൂലിച്ചു രംഗത്തു വന്നിട്ടുണ്ട്.

Also Read:പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു : ചരിത്രനേട്ടവുമായി അമേരിക്കൻ ഡോക്ടർമാർ

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും പിന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, കുറിപ്പിൽ പറയുന്നു.

‘നീതി പുലരാനും തെറ്റു ചെയ്‌തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി’ അതിജീവിത കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button