തിരുവനന്തപുരം: കെ റയിൽ പദ്ധതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരന് രംഗത്ത്. സര് സിപി അല്ല കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മ വേണമെന്ന് വി എം സുധീരന് പറഞ്ഞു.
Also Read:കോട്ടയത്ത് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടി
വിചിത്രമാണ് കെ റെയിലിന്റെ ഡിപിആര്‍ രഹസ്യ രേഖയെന്ന നിലപാടെന്നും പരിഹാസ്യമായിപ്പോയി വിവരാവകാശ കമ്മീഷണറുടെ നിലപാടെന്നും തട്ടിക്കൂട്ട് റെഡിമെയ്ഡ് യോഗമാണ് പൗരപ്രമുഖന്മാരുമായുള്ളതെന്നും വി എം സുധീരൻ പറഞ്ഞു.
മുഖ്യമന്ത്രി എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്ന രീതി ഉപേക്ഷിക്കണമെന്നും ജനാധിപത്യരീതിയില്‍ ആയിരിക്കും കെ റെയിലിനെതിരായ കോണ്‍ഗ്രസിന്റെ സമരം മെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു. അതേസമയം, കല്ല് പിഴുതെറിഞ്ഞ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments