ErnakulamNattuvarthaLatest NewsKeralaNews

ഹോ​സ്റ്റ​ലിൽ മോഷണം : പ്രതി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം വി​തു​ര കു​ഴു​വി​ല​ക​ത്ത് വീ​ട്ടി​ൽ അ​ൽ​അ​മീ​ൻ (34) ആണ് അ​റ​സ്റ്റി​ലാ​യത്

കൊ​ച്ചി: വ​നി​ത ഹോ​സ്റ്റ​ലി​ൽ ക​യ​റി പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച കേ​സിലെ പ്രതി അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം വി​തു​ര കു​ഴു​വി​ല​ക​ത്ത് വീ​ട്ടി​ൽ അ​ൽ​അ​മീ​ൻ (34) ആണ് അ​റ​സ്റ്റി​ലാ​യത്. കോ​വി​ൽ​വ​ട്ടം റോ​ഡി​ലെ സെൻറ്. ജോ​സ​ഫ് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

സംഭവമ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ സെ​ൻ​ട്ര​ൽ പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പ​രി​ശോ​ധ​ന​യി​ൽ മ​റൈ​ൻ​ഡ്രൈ​വ് പ​രി​സ​ര​ത്ത് പ്ര​തി​യെ ക​ണ്ടെ​ത്തി.

Read Also : ഒമിക്രോണ്‍ ഉയര്‍ത്തുന്നത് സാമ്പത്തിക ഭീഷണി: മുന്നറിയിപ്പുമായി ഐ.എം.എഫ്

പൊ​ലീ​സി​നെ ക​ണ്ട് ബ​സി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​സ് ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button