ന്യൂഡൽഹി: ബി.ജെ.പിയെ ഉന്നംവെച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം. ‘അനോക്രസി’ എന്ന വാക്കാണ് ഞായറാഴ്ച തന്റെ ട്വീറ്റിലൂടെ തരൂര്‍ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന രീതിയെയാണ് ആക്ഷേപഹാസ്യപരമായി തരൂര്‍ ഈ വാക്കിലൂടെ അവതരിപ്പിച്ചത്.
ജനാധിപത്യത്തിനൊപ്പം ഏകാധിപത്യവും ഇടകലര്‍ന്ന ഗവണ്മെന്റ്, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ ജനങ്ങള്‍ പഠിച്ച് തുടങ്ങേണ്ട വാക്കാണ് ഇതെന്നും തരൂര്‍ പറയുന്നു. ”ഇന്ത്യയില്‍ നമ്മള് പഠിച്ച് തുടങ്ങേണ്ടതായ ഒരു വാക്ക്, അനോക്രസി. ജനാധിപത്യപരവും സ്വേച്ഛാധിപത്യപരവുമായ സവിശേഷതകള്‍ ഇടകലര്‍ന്ന സര്‍ക്കാര്‍.
Read Also: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് വരെ കൂടുതൽ: ലോകാരോഗ്യസംഘടന
‘തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും ഇന്‍സ്റ്റിറ്റിയൂഷനുകളുടെയും അതിലുള്ള ഇടപെടലുകള്‍ അനുവദിക്കും. എന്നാല്‍, വളരെ കുറവ് മത്സരം മാത്രം ഉള്‍ക്കൊള്ളിച്ച് നിസാരമായ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നു’- തരൂര്‍ ട്വീറ്റില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് സംസ്ഥാനങ്ങളിലെ ഇലക്ഷന് തീയതി പ്രഖ്യാപിച്ച് ഒരു ദിവസത്തിനിപ്പുറമാണ് തരൂരിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.
Post Your Comments