Latest NewsSaudi ArabiaNewsInternationalGulf

എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി സൗദി

റിയാദ്: പ്രൈമറി, നഴ്‌സറി ക്ലാസുകൾ ഉൾപ്പെടെ എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി സൗദി. ജനുവരി 23 മുതൽ പ്രൈമറി, കിന്റർഗാർട്ടൻ ക്ലാസുകളിലെ വിദ്യാർത്ഥികളും സ്‌കൂളുകളിലെത്തണമെന്നാണ് നിർദ്ദേശം. സൗദി വിദ്യാഭ്യാസ മന്ത്രാലമാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. 18 മാസങ്ങൾക്ക് ശേഷമാണ് പ്രൈമറി, നഴ്‌സറി ക്ലാസുകളിലെ കുട്ടികൾക്ക് സൗദിയിൽ നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കുന്നത്.

Read Also: ഭാര്യമാരെ കൈമാറ്റം നടത്താനുള്ള പദ്ധതി സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’: ആയിരത്തോളം പേര്‍ക്കായി അന്വേഷണം

12 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നടക്കുന്നത്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ, ഇന്റർനാഷണൽ, വിദേശ സ്‌കൂളുകൾക്കും പുതിയ തീരുമാനം ബാധകമാണ്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം സ്‌കൂളുകളിൽ എത്താൻ സാധിക്കാത്തവർക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക. സ്‌കൂളുകളിലേക്ക് കുട്ടികളെ തിരികെ എത്തിക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾ എല്ലാവിധ പിന്തുണയും നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അഭ്യർത്ഥിച്ചു. ഓൺലൈൻ പഠനം നടന്ന സമയങ്ങളിൽ കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയ രക്ഷിതാക്കൾക്ക് അധികൃതർ നന്ദി അറിയിക്കുകയും ചെയ്തു.

Read Also: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ കോവിഡ് അവലോകന യോഗം ചേരും

shortlink

Related Articles

Post Your Comments

Related Articles


Back to top button