KeralaLatest NewsNews

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

അട്ടപ്പാടിയില്‍ തുടര്‍ച്ചയായി നവജാത ശിശു മരണം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടിക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ നടപടികള്‍ പുരോഗമിക്കെയാണ് വീണ്ടും ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഒരുമാസം മുന്‍പ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായിരുന്നു ഇതിന് മുന്‍പത്തെ സംഭവം. ഇതിന് പിന്നാലെ അട്ടപ്പാടിയിലെ ഗുരുതര അവസ്ഥകള്‍ വെളിപ്പെടുത്തുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.

Read Also  :   പ്രവാസിയുടെ ഭാര്യയിൽ ഇബ്രാഹിമിന്റെ കണ്ണ് പതിഞ്ഞത് പണത്തിനോടുള്ള ആർത്തിയിൽ: നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

അട്ടപ്പാടിയിലെ ശിശു മരണത്തെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ അട്ടപ്പാടിയിലെ 58 ശതമാനം ഗര്‍ഭിണികളും ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നായിരുന്നു റിപോര്‍ട്ട് സൂചിപ്പിച്ചത്. മാത്രമല്ല നാലിലൊന്ന് ഗര്‍ഭിണികള്‍ക്കും ആവശ്യമായ ശരീരഭാരം ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button