Latest NewsIndiaNews

മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കടത്തുന്നത് ബിഎംഡബ്ലു കാറില്‍ : നേതാക്കളുടേത് ആഢംബര ജീവിതം

റാഞ്ചി: മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കടത്തുന്നത് ബിഎംഡബ്ലു കാറിലെന്ന് വെളിപ്പെടുത്തല്‍. ഝാര്‍ഖണ്ഡില്‍ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചത് ബിഎംഡബ്ല്യു, ഥാര്‍ തുടങ്ങിയ ആഡംബര കാറുകളാണെന്ന് അറസ്റ്റിലായ മാവോയിസ്റ്റ് അംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. നേതാക്കള്‍ ആഢംബര ജീവിതമാണ് നയിക്കുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.

Read Also : ബിന്ദു അമ്മിണിക്കില്ലാത്ത പിന്തുണ നടിക്ക്: ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേട്

പ്രാദേശിക മുതലാളിമാരില്‍ നിന്നും വലിയ ലെവി വാങ്ങിയാണ് മാവോയിസ്റ്റ് നേതാക്കള്‍ കാറുകളും ആയുധങ്ങളും വാങ്ങുന്നതെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ചിലരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

റാഞ്ചിയിലെ ധാബയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ പിഎല്‍എഫ്‌ഐ (പീപിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ) പ്രവര്‍ത്തകര്‍ക്ക് സിം കാര്‍ഡുകള്‍ വാങ്ങാനെത്തിയ അമിര്‍ചന്ദ് കുമാര്‍, ആര്യ കുമാര്‍ സിംഗ്, ഉജ്വല്‍ കുമാര്‍ സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പി എല്‍എഫ്‌ഐ തലവന്‍ ദിനേശ് ഗോപിന്റെ സ്‌ക്വാഡിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അമിര്‍ചന്ദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന വിലകൂടിയ ടെന്റുകളും സ്ലീപിംഗ് ബാഗുകളും മാവോയിസ്റ്റ് ലഘുലേഖകളും 3.25 ലക്ഷം രൂപയും കണ്ടെടുത്തു. ബി എം ഡബ്ല്യു കാറും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button