ബസ്‌തർ: വിവാഹം കഴിക്കാൻ വേണ്ടി ഒളിച്ചോടിയ മാവോയിസ്റ്റ് ഭീകരരെ മറ്റുള്ള ഭീകരർ വെടിവെച്ചു കൊന്നു. ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ, ബസ്‌താർ മേഖലയിലാണ് സംഭവം നടന്നത്.
ഇക്കഴിഞ്ഞ ജനുവരി 6-നായിരുന്നു കൊലപാതകങ്ങൾ നടന്നത്. കടുത്ത പ്രേമത്തിലായിരുന്നു ഭീകരർക്കിടയിലെ യുവമിഥുനങ്ങളായ കമലു പൂനവും മംഗിയും. സ്വസ്ഥമായി ജീവിക്കാനും ഭീകരവാദം വിട്ട് പുറത്തു പോയി കല്യാണം കഴിക്കാനും വേണ്ടിയാണ് ഇരുവരും ക്യാമ്പിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ, ഇരുവരേയും മറ്റുള്ള ഭീകരർ കണ്ടെത്തി വെടിവെച്ച് കൊല്ലുകയായിരുന്നു.
ബസ്‌താർ മേഖലാ ഐജി പി. സുന്ദരരാജൻ ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാവോയിസ്റ്റുകൾ മൂന്നു പേരെ കൊലപ്പെടുത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരാണ് രണ്ടു പേർ ഭീകരസംഘടനയിലെ തന്നെ അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. മാവോയിസ്റ്റ് പ്ലാറ്റൂൺ കമാൻഡറാണ് കമലു. അതേസമയം, മംഗിയാവട്ടെ ഒരു സാധാരണ മാവോയിസ്റ്റ് അംഗവും. കമലുവിന്റെ പേരിൽ 11 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Post Your Comments