Latest NewsIndiaNews

മണിപ്പൂരില്‍ ഭരണം ഉറപ്പിച്ച് ബിജെപി, കോണ്‍ഗ്രസിന് തിരിച്ചടി: പി.സി.സി വൈസ് പ്രസിഡന്റ് ബി.ജെ.പിയില്‍

മണിപ്പൂര്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എന്‍. ബിരന്‍ സിംഗിന്റെയും മുതിര്‍ന്ന നേതാവ് സമ്പിത് മിശ്രയുടെയും സാന്നിധ്യത്തിലാണ് അമോ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഇംഫാല്‍: നിയസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിരിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മണിപ്പൂര്‍ പി.സി.സി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരവേയാണ് കോണ്‍ഗ്രസിന്റെ പി.സി.സി ഭാരവാഹിയും പാര്‍ട്ടി വിടുന്നത്.

അമോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനേയൊ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനേയോ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എം.പി.സി.സി അധ്യക്ഷനായ എന്‍. ലോകന്‍ പറഞ്ഞത്. അമോയെ നേരത്തെ പാര്‍ട്ടി വിരുദ്ധപ്രര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടത് പി.സി.സിയിലെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പാര്‍ട്ടി വിടുന്നതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് വ്യക്തമായിട്ടുള്ളത്. അമോയ്ക്ക് വ്യക്തമായ ഇച്ഛാശക്തിയോ ആശയത്തിന്റെ പിന്‍ബലമോ ഇല്ലെന്നാണ് ഈ പ്രവര്‍ത്തി വ്യക്തമാക്കുന്നത്’- പി.സി.സി അംഗമായ സെരാം നേകന്‍ പറഞ്ഞു.

Read Also: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് വരെ കൂടുതൽ: ലോകാരോഗ്യസംഘടന

മണിപ്പൂര്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എന്‍. ബിരന്‍ സിംഗിന്റെയും മുതിര്‍ന്ന നേതാവ് സമ്പിത് മിശ്രയുടെയും സാന്നിധ്യത്തിലാണ് അമോ ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ബി.ജെ.പിയിലേക്ക് ചേക്കേറിയ ബിഷന്‍പൂര്‍ എം.എല്‍.എ ഗോവിന്‍ദാസ് കൊന്തോജുമ്മിന്റെ പാത പിന്തുടര്‍ന്നാണ് അമോയും ബി.ജെ.പിയില്‍ ചേരുന്നത്. നിലവില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയുടെ ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലേക്കെത്താമെന്ന കണക്കുകൂട്ടലിന്റെ പുറത്താണ് അമോയുടെ ചേരിമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button