അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്‍ ബോട്ട് കണ്ടെത്തി. പത്ത് ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന പാക്കിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് യാസീന്‍ എന്നു പേരുള്ള ബോട്ട് പിടിയിലായത്. 2000 കിലോഗ്രാം മീന്‍ ബോട്ടിലുണ്ടായിരുന്നു. പാക്കിസ്ഥാനിലെ കേതി ബന്ദറില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടാണിത്. പോര്‍ബന്തര്‍ തീരത്ത് ബോട്ട് എത്തിച്ചശേഷം ജീവനക്കാരെ ചോദ്യം ചെയ്തു.
Read Also: കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമ പരിഗണന: മന്ത്രി വി ശിവൻകുട്ടി
തീരരക്ഷാസേനയുടെ കപ്പലായ അങ്കിതില്‍ രാത്രി കടലില്‍ നടത്തിയ പതിവു റോന്തുചുറ്റലിനിടെയാണ് ബോട്ട് ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 12 പേരുള്ള പാക്ക് ബോട്ട് പിടിയിലായിരുന്നു. ഡിസംബറില്‍ 400 കോടി രൂപയുടെ 77 കിലോ ലഹരിയുമായി വന്ന പാക്ക് ബോട്ടും 6 ജോലിക്കാരും പിടിയിലായി.
Post Your Comments