NattuvarthaLatest NewsKeralaNewsIndia

ഡി – ലിറ്റ് : രാഷ്ട്രപതി പദവിയെ ഗവര്‍ണറും സര്‍വകലാശാലയും സര്‍ക്കാരും അപമാനിച്ചു, രൂക്ഷ വിമർശനവുമായി വി. ഡി സതീശൻ

തിരുവനന്തപുരം : ഗവര്‍ണറും സര്‍വകലാശാലയും അനധികൃതമായി ഇടപെട്ട സര്‍ക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളെ കണ്ടപ്പോള്‍ ‘ലോയല്‍ ഒപ്പോസിഷന്‍’ എന്ന വാക്ക് പ്രതിപക്ഷത്തെ പരിഹസിക്കാനാണ് ഗവര്‍ണര്‍ ഉപയോഗിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്‍ററി സംവിധാനത്തില്‍ സര്‍ക്കാരിനെ ക്രിയാത്മകമായി എതിര്‍ക്കുകയും അതേസമയം ഭരണഘടനയോടും രാജ്യത്തോടും കൂറുള്ളവരെയാണ് ‘ലോയല്‍ ഒപ്പോസിഷന്‍’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ പ്രതിപക്ഷത്തിന് ഗവര്‍ണറുടെ വാക്കുകള്‍ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച

ഇക്കാര്യത്തില്‍ മൂന്നു കൂട്ടരും തുല്യ ഉത്തരവാദികളാണ്. ഡി- ലിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളോ ജനപ്രതിനിധികളോ അറിയാതെ ഇവര്‍ ഇത്രനാള്‍ രഹസ്യമാക്കി വച്ചത് ദൗര്‍ഭാഗ്യകരമാണ്. ഒളിപ്പിച്ചു വച്ച വിവരങ്ങള്‍ ഇപ്പോള്‍ ഓരോന്നായി പുറത്തു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button