ന്യൂഡൽഹി: ഡൽഹി പോലീസിൽ രൂക്ഷമായ കോവിഡ് വ്യാപനം. നിലവിൽ, 300 പോലീസുകാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
300 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പബ്ലിക് റിലേഷൻ ഓഫീസറും അഡീഷണൽ കമ്മീഷണറുമായ ചിന്മയ് ബിസ്വാളിനും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പ്രകാരമായിരിക്കും കർഫ്യൂ സംബന്ധമായ കൂടുതൽ തീരുമാനങ്ങളെടുക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ ഡൽഹിയിൽ 22,751 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകളിൽ നിന്നും 12 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുതുവർഷത്തിൽ ഡൽഹിയിൽ 17 കോവിഡ് മരണങ്ങളും ഉണ്ടായിട്ടുണ്ട്.
Post Your Comments