
തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാറിന്റെ ഡ്രൈവര്‍ പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്. .കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് കാറുടമയെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബ് സ്വദേശി ഓംങ്കാര്‍ സിങ്ങിന്റെ പേരിലായിരുന്നു വാഹനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ
മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനം ഞായറാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഹോട്ടലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി എത്തിയത്.
Read Also : പൂട്ടു പൊളിച്ച് പുനരധിവാസകേന്ദ്രത്തില്‍നിന്ന് ചാടി പൊന്നൻ ഷമീർ: നോക്കുകുത്തിയായി പൊലീസ്
ആര്‍എസ്എസിനെ വിമര്‍ശിച്ചും കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനുമെതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരുന്നത്.
Post Your Comments