ന്യൂഡല്‍ഹി : അതായത് ജനുവരി 11 മുതല്‍ 5 ദിവസത്തെയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍, എടിഎം, മൊബൈല്‍ ബാങ്കിംഗ് എന്നിവയ്ക്ക് തടസമുണ്ടാകില്ല.
ബാങ്ക് ജീവനക്കാര്‍ക്ക് 2022 ജനുവരിയില്‍ 16 ദിവസത്തെ അവധിയാണ് ലഭിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ബാങ്ക് ഹോളിഡേ ലിസ്റ്റ് അനുസരിച്ച്, ജനുവരിയില്‍ വാരാന്ത്യങ്ങള്‍ ഒഴിവാക്കിയാല്‍ 9 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ബാങ്കുകള്‍ക്ക് അവധിയാണ് എങ്കിലും ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ അവധി ദിവസങ്ങളിലും 24/7 പ്രവര്‍ത്തിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഈ ആഴ്ച മൊത്തം 5 ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എങ്കിലും, എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പറഞ്ഞ 5 ദിവസത്തേക്ക് ബാങ്കുകള്‍ അടച്ചിരിക്കില്ല എന്നത് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഈ ആഴ്ചയിലെ ബാങ്ക് അവധികളുടെ ലിസ്റ്റ് ഇതാ, ലിസ്റ്റ് പരിശോധിക്കുക.
ജനുവരി 11, 2022: ഐസ്വാളില്‍ മിഷനറി ദിനത്തോടനുബന്ധിച്ച് ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജനുവരി 12, 2022: കൊല്‍ക്കത്തയില്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജനുവരി 14, 2022: അഹമ്മദാബാദിലും ചെന്നൈയിലും മകരസംക്രാന്തി/പൊങ്കല്‍ തലേന്ന് ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ജനുവരി 15, 2022: ഉത്തരായന പുണ്യകാല മകര സംക്രാന്തി ഉത്സവം മാഘേ സംക്രാന്തി/ സംക്രാന്തി/ പൊങ്കല്‍/ തിരുവള്ളുവര്‍ ദിനം ബെംഗളൂരു, ചെന്നൈ, ഗാംഗ്ടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജനുവരി 16 , 2022: ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധി
Post Your Comments