ന്യൂഡല്‍ഹി: പഞ്ചാബില്‍ ഉണ്ടായ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരണം നല്‍കിയത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് . ഈ സംഭവം പുറത്തുവന്നതോടെ ഇതിനെതിരെ ബിജെപി രംഗത്ത് വന്നു.
Read Also : ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷം: കാബൂളിൽ 300ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് ബേക്കറികള്‍ വഴി
‘പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെ കുറിച്ച് പ്രിയങ്കക്ക് വിശദീകരണം നല്‍കാന്‍ മാത്രം എന്ത് ഭരണഘടനാധികാരമാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്? വിഷയത്തില്‍ വിശദീകരണം ബോധ്യപ്പെടുത്താന്‍ മാത്രം ആരാണ് പ്രിയങ്ക? ചന്നി, നിങ്ങള്‍ ഇനിയെങ്കിലു സത്യം പറയണം. തന്റെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയ വിവരം അറിയിക്കാനല്ലേ താങ്കള്‍ പ്രിയങ്കയെ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച നിങ്ങള്‍ എല്ലാവരുടെയും ആസൂത്രിത നീക്കമല്ലേ?’ ബിജെപി വക്താവ് സംബിത് പത്ര ട്വിറ്ററില്‍ കുറിച്ചു.
‘സോണിയയുടെ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെ കുറിച്ച് പ്രതികരിക്കാനാകുന്നില്ല, എന്നാല്‍ പ്രിയങ്കയ്ക്ക് എല്ലാം വിശദീകരിച്ചു നല്‍കാന്‍ സാധിക്കും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റൊരാളോടും പങ്കുവെക്കില്ലെന്ന വാഗ്ദാനമാണ് ചന്നി ലംഘിച്ചത്’, ബിജെപി വക്താവ് കുറ്റപ്പെടുത്തി
രാജ്യത്തിന്റെ പ്രധാനമന്ത്രി സുരക്ഷാ വീഴ്ച നേരിട്ടിട്ടും ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടാണ് പഞ്ചാബ് മുഖ്യമന്ത്രിക്കുള്ളത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഒരു കിലോമീറ്റര്‍ അകലെ വരെ ഒരു പ്രതിഷേധക്കാരും ഉണ്ടായിരുന്നില്ലെന്നും ചരണ്‍ജിത് ചന്നി വാദിക്കുന്നു.
Post Your Comments