പറക്കോട്: സംസ്ഥാനത്തെ ആരോഗ്യമേഖല ഓക്സിജന്‍ ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മലേറിയ മുക്ത ബ്ലോക്ക്തല പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
Also Read:ആര്‍ത്തവ കാലത്ത് ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
‘പ്രധാന ആശുപത്രികളും ഇപ്പോള്‍ ഓക്സിജന്‍ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. 2025ല്‍ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഒമിക്രോണ്‍ വൈറസിനെതിരെ അതീവ ജാഗ്രത വേണം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച പീഡിയാട്രിക് ഐ.സി.യു ഫെബ്രുവരിക്ക് മുൻപ് പൂര്‍ത്തിയാക്കും’, മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ കോവിഡ് കേസുകൾ വീണ്ടും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അയ്യായിരത്തിനു മുകളിലാണ് ഇപ്പോഴും കേരളത്തിലെ കോവിഡ് നിരക്ക്.
Post Your Comments