റിയാദ്: സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് സൗദി സിവിൽ ഡിഫെൻസ് അറിയിച്ചത്. മഴയെ തുടർന്ന് ഉണ്ടാകാനിടയുള്ള അപകട സാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജനുവരി 9 മുതൽ ജനുവരി 11 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. മക്ക, റിയാദ്, അസിർ, ഹൈൽ, തബൂക്, അൽ ബാഹ തുടങ്ങിയ മേഖലകളിൽ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മദീന, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ തീക്ഷ്ണത കുറഞ്ഞ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളപൊക്കം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിനന്ും ജനങ്ങൾ മാറി നിൽക്കണം. വിവിധ മാദ്ധ്യമങ്ങളിലൂടെ സിവിൽ ഡിഫെൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Read Also: ദുബായിലെ കമ്പനിയില്‍ നിന്നും അഞ്ചരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ
Post Your Comments