തിരുവനന്തപുരം: സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ ജനുവരി 10 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ വാക്സിൻ എടുക്കാൻ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഇന്നു മുതല്‍ ആരംഭിക്കുന്നതാണ്. നേരിട്ടും ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്തിയും വാക്സിൻ സ്വീകരിക്കാവുന്നതാണ്.
ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാവരും വാക്സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments