KeralaLatest NewsNews

സ്കൂളുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് നിര്‍ബന്ധമില്ല: മന്ത്രി ശിവൻകുട്ടി

മിക്സഡ് സ്കൂളുകളുടെ കാര്യത്തിലും ഇതേ നിലപാടാണ് സര്‍ക്കാരിനെന്നും മന്ത്രി മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: സ്കൂളുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ അധികൃതരും ബന്ധപ്പെട്ടവരും തീരുമാനിക്കുന്ന യൂണിഫോമിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. മിക്സഡ് സ്കൂളുകളുടെ കാര്യത്തിലും ഇതേ നിലപാടാണ് സര്‍ക്കാരിനെന്നും മന്ത്രി മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ പറഞ്ഞു.

അതേസമയം സില്‍വര്‍ ലൈൻ പദ്ധതി ചൂടുപിടിക്കുമ്പോൾ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണെന്നും എതിര്‍പ്പിന് വേണ്ടി എതിര്‍പ്പ് ഉയര്‍ത്തുന്ന നിക്ഷിപ്ത താല്‍പ്പര്യകാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ബിജെപിക്കാരനായതിനുശേഷം ഇ ശ്രീധരന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്: തോമസ് ഐസക്

സമയലാഭത്തിന് പുറമെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരാനും പദ്ധതി വഴിവയ്ക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏല്ലാവരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ചിലര്‍ ശാപവാക്കുകള്‍ ഉരുവിട്ടുവെന്നും എന്നാല്‍ വികസനം കൊണ്ട് സര്‍ക്കാർ മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button